അര്‍ജന്റീനയെ കീഴടക്കി ഇന്ത്യന്‍ ഹോക്കി ടീം

അര്‍ജന്റീനയെ കീഴടക്കി ഇന്ത്യന്‍ ഹോക്കി ടീം

അര്‍ജന്റീനയെ കീഴടക്കി ഇന്ത്യന്‍ ഹോക്കി ടീം. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആണ് ഇന്ത്യൻ ഹോക്കി ടീമിന്റെ ജയം.എഫ്.ഐ.എച്ച്. പ്രോ ലീഗ് ഹോക്കിയില്‍ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഇന്ത്യ ഷൂട്ടൗട്ടില്‍ കീഴടക്കി (3-2). നിശ്ചിതസമയത്ത് ഇരുടീമുകളും തുല്യത (2-2)പാലിച്ചു.

ഇന്ത്യയ്ക്കുവേണ്ടി ലളിത് ഉപാധ്യായ്, രൂപീന്ദര്‍പാല്‍സിങ്, ദില്‍പ്രീത് സിങ് എന്നിവര്‍ കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു.നേരത്തേ കളിതീരാന്‍ ആറു സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെ ഹര്‍മന്‍പ്രീത് സിങ് നേടിയ ഗോളിലാണ് ഇന്ത്യ അര്‍ജന്റീനയെ പിടിച്ചുനിര്‍ത്തിയത്.

Leave A Reply
error: Content is protected !!