കൊച്ചിയിൽ മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ

കൊച്ചിയിൽ മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ

കൊ​ച്ചി: കൊച്ചിയിൽ അ​ന്ത​ര്‍ സം​സ്ഥാ​ന മയക്കുമരുന്ന് മാഫിയ സംഘം പൊലീസ് പിടിയിൽ.

കൊ​ച്ചി​യി​ലെ റേ​വ് പാ​ര്‍​ട്ടി​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​ന്ത​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ല​ഹ​രി കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും കൊ​ണ്ടു​വ​രു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാണ് കൊ​ച്ചി സി​റ്റി പൊ​ലീ​സ് പ​രി​ശോ​ധ​ന​ ന​ട​ത്തി​യത്. പരിശോധനയിൽ മാഫിയ സംഘത്തിലെ എ​ട്ടു​പേ​ര്‍ പി​ടി​യി​ലാവുകയായിരുന്നു.

ആ​ന്‍​റി ഡ്ര​ഗ് കാ​മ്ബ​യി​െന്‍റ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​ണ്​ ല​ഹ​രി വ​സ്​​തു​ക്ക​ള്‍ എ​ത്തി​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളെ​ക്കു​റി​ച്ച്‌ വി​വ​രം ല​ഭി​ച്ചാ​ല്‍ 9995966666 ന​മ്ബ​റി​ല്‍ വാ​ട്സ്‌ആ​പ് ഫോ​ര്‍​മാ​റ്റി​ലു​ള്ള ‘യോ​ദ്ധാ​വ്’ ആ​പ്പി​ലേ​ക്ക്​ വി​ഡി​യോ, ഓ​ഡി​യോ വി​വ​ര​ങ്ങ​ള്‍ അ​യ​ക്കാം.

കൂ​ടാ​തെ 9497980430 എ​ന്ന ഡാ​ന്‍​സാ​ഫ് ന​മ്ബ​റി​ലും വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാം.

Leave A Reply
error: Content is protected !!