കണ്ണൂരിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ കുടുംബശ്രീയും

കണ്ണൂരിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ കുടുംബശ്രീയും

കണ്ണൂർ: കുടുംബശ്രീ പ്രവര്‍ത്തകരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടുത്തുന്നതിന് നടപടി എടുക്കണമെന്നും കണ്ണൂർ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്  നിര്‍ദ്ദേശം നല്‍കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് വാക്സിനേഷന്‍ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനായി ആവശ്യമായ നടപടികള്‍ എടുക്കണം. മെയ് 10നുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചര്‍ച്ച നടത്തി ഒരുക്കങ്ങള്‍ നടത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, നഗരസഭ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!