ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്‌ക്ക് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്‌ക്ക് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്‌ക്ക് വിജയം.ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസിയുടെ ജയം.ക്രിസ്റ്റിയൻ പുലിസിച്ചിന്റെ ഇരട്ട ഗോളാണു ചെൽസിക്ക് ജയം എളുപ്പമാക്കിയത്. ജയത്തോടെ 54 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തെത്തി.

ജയത്തോടെ തോമസ് ടൂഹെലിനു കീഴിൽ തുടർച്ചയായ ആറാം മത്സരവും തോൽവിയില്ലാതെ ചെൽസി കളം വിട്ടു. പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ടോട്ടൻഹാമിനെതിരേയാണ് യുണൈറ്റഡിന്റെ തകർപ്പൻ ജയം. ഫ്രെഡ്, കവാനി, ഗ്രീൻവുഡ്‌ എന്നിവരാണ് യുണൈറ്റഡിനായി വലകുലുക്കിയത്.

Leave A Reply
error: Content is protected !!