താ​ത്കാ​ലി​ക ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാർ ഇന്ന് ചുമതല ഒഴിയും

താ​ത്കാ​ലി​ക ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാർ ഇന്ന് ചുമതല ഒഴിയും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു താ​ത്കാ​ലി​കമായി ചു​മ​ത​ലേറ്റ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ ഇന്ന് ചുമതല ഒഴിയും.

ഇവരു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

കൊ​ല്ലം, ആ​ല​പ്പു​ഴ,എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു. ഇ​വ​രു​ടെ കാ​ലാ​വ​ധിയാണ് 12ന് ​അ​വ​സാ​നി​ച്ചത്.

ഈ ​ജി​ല്ല​ക​ളി​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ര്‍ 12 മു​ത​ല്‍ വീണ്ടും ചു​മ​ത​ല​യേ​ല്‍​ക്കേ​ണ്ട​താ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!