ഐപിഎല്ലിൽ നായകനാവുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കാൻ സഞ്ജു

ഐപിഎല്ലിൽ നായകനാവുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കാൻ സഞ്ജു

ഐപിഎല്ലിൽ നായകനാവുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കാൻ സഞ്ജു.ഇരുപത്തിയാറുവയസ്സേ ഉള്ളൂ എങ്കിലും രാജസ്ഥാൻ റോയൽസിലെ സീനിയർ താരമാണ് സഞ്ജു സാംസൺ. രാജസ്ഥാന്‍ ടീം ഡയറക്‌ടറായ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ തന്ത്രങ്ങള്‍ സഞ്ജുവിന് ഇത്തവണ കരുത്തായുണ്ട്.

സൂപ്പർ ഷോട്ടുകളുമായി ബൗളർമാരെ ചാമ്പലാക്കും. അനായാസമായാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് സിക്‌സർ പറക്കുക. ഈ ഷോട്ടകളുടെ മനോഹാരിത തന്നെയാണ് ഗൗതം ഗംഭീർ, സഞ്ജയ് മഞ്‍ജരേക്കർ, ഹർഷ ഭോഗ്‍ലേ തുടങ്ങിയവർ മലയാളിതാരത്തിന്റെ ആരാധകരായത്. ബാറ്റിംഗ് ഫോം നിലനിർത്തുന്നതിനൊപ്പം ടീമിന്റെ ഭാരം മുഴുവൻ ഇത്തവണ സഞ്ജുവിന്റെ ചുമലിലാണ്. ഇതെങ്ങനെ കൈകാര്യം ചെയ്യുന്നതിനെ ആശ്രയിച്ചാവും സഞ്ജുവിന്റെയും രാജസ്ഥാന്റെയും ഭാവി.

Leave A Reply
error: Content is protected !!