ആലപ്പുഴയിൽ ഗുണ്ടാനേതാവിനെ വീട്ടിൽ കയറി അടിച്ചുകൊന്നു

ആലപ്പുഴയിൽ ഗുണ്ടാനേതാവിനെ വീട്ടിൽ കയറി അടിച്ചുകൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ ഗുണ്ടാനേതാവിനെ വീട്ടിൽ കയറി അടിച്ചുകൊന്നു. പുന്നമട അഭിലാഷ് (42) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാനേതാവും രണ്ടു കൊലപാതകം ഉൾപ്പെടെ 25ൽ ഏറെ കേസുകളിൽ പ്രതിയാണ് അഭിലാഷ്. ഇയാളുടെ ഭാര്യ വീട്ടിൽ ഇന്നു പുലർച്ചെ 12.15ന് ആയിരുന്നു സംഭവം.

കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം കുന്നുതറയിൽ വച്ചാണ് ഇയാളുടെ കൊലപ്പെടുത്തിയത്. കൈനകരി സ്വദേശി മജു എന്നയാൾ അഭിലാഷിനെ വീട് കയറി ആക്രമിക്കുകയായിരിന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തി എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തി ഏതാനും സമയത്തിനകം ഇയാൾ മരിച്ചു. മജു അഭിലാഷിന്റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമാണ്.

Leave A Reply
error: Content is protected !!