മ​ണ്ണു​ത്തിയിൽ യു​വാ​വ് കാ​പ്പ നിയമ പ്ര​കാ​രം അ​റ​സ്​​റ്റിൽ​

മ​ണ്ണു​ത്തിയിൽ യു​വാ​വ് കാ​പ്പ നിയമ പ്ര​കാ​രം അ​റ​സ്​​റ്റിൽ​

മ​ണ്ണു​ത്തി:  തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ട്ടാ​ളം​കു​ന്ന് സ്വ​ദേ​ശി വ​ലി​യ​ക​ത്ത് വീ​ട്ടി​ല്‍ അ​സീ​സ് എ​ന്ന അ​സി​യാ​ണ്​ (28) അ​റ​സ്​​റ്റി​ലാ​യ​ത്.

വേ​ലൂ​ര്‍ കോ​ട​ശേ​രി​മ​ല കോ​ള​നി​യി​ല്‍ യു​വാ​വി​നെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇയാൾ.

അ​സീ​സി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​മീ​ഷ​ണ​ര്‍ ആ​ദി​ത്യ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല മ​ജി​സ്​​ട്രേ​റ്റ് അ​റ​സ്​​റ്റി​ന് ഉ​ത്ത​ര​വി​ട്ട​ത്.

മ​ണ്ണു​ത്തി തി​രു​വാ​ണി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും മ​റ്റ് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും അ​സീ​സ് പ്ര​തി​യാ​ണ്.

ഒ​ല്ലൂ​ര്‍ എ.​സി.​പി സി.​കെ. ദേ​വ​ദാ​സി​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​ത്തി സി.​ഐ പി. ​അ​ജി​ത്കു​മാ​ര്‍, എ​സ്.​ഐ ജ​യ​പ്ര​കാ​ശ്, സീ​നി​യ​ര്‍ സി.​പി.​ഒ ര​ജി​ത്ത്്, സി.​പി.​ഒ​മാ​രാ​യ നി​രാ​ജ്‌​മോ​ന്‍, അ​ല​ക്‌​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave A Reply
error: Content is protected !!