പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിൽ ബന്ധുവായ 22 കാരൻ അറസ്റ്റില്‍.

കരിമാന്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിനാണ് അറസ്റ്റിലായത്. പാലോടിലെ ഒരു പാരലല്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഇയാൾ.

പെണ്‍കുട്ടി രണ്ടു മാസമായി പഠന ആവശ്യങ്ങള്‍ക്കായി ബന്ധുവായ പ്രതിയുടെ വീട്ടില്‍ താമസിക്കുകയാണ്. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവശേപ്പിക്കുകയും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിയുന്നത്.

ആശുപത്രി അധികൃതര്‍ വിവരം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലോട് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്ത് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!