തീവ്രവാദം ചെറുക്കാൻ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്

തീവ്രവാദം ചെറുക്കാൻ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്

ഇടുക്കി: തീവ്രവാദം ചെറുക്കാൻ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പൂഞ്ഞാര്‍ എംഎല്‍ പിസി ജോര്‍ജ്. 2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ഇരു മുന്നണികളുടെയും ശ്രമം. ” ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല..”  – പി.സി. ജോര്‍ജ് പറഞ്ഞു.

ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാന്‍ അങ്ങ് നേരിട്ടോളാം. നമ്മുടേത് മതേതര, ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തില്‍ കൂടുതലുമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

Leave A Reply
error: Content is protected !!