മന്‍സൂർ വധം: നാലാം പ്രതി ശ്രീരാഗിന്റെ ഷര്‍ട്ട് കണ്ടെത്തി

മന്‍സൂർ വധം: നാലാം പ്രതി ശ്രീരാഗിന്റെ ഷര്‍ട്ട് കണ്ടെത്തി

കണ്ണൂര്‍: പാനൂരിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പ്രവർത്തകർ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി ശ്രീരാഗിന്റെ ഷര്‍ട്ട് കണ്ടെത്തി. കൊലപാതം നടന്നതിന് സമീപത്തുള്ള സ്ഥലത്ത് നിന്നാണ് ശ്രീരാഗിന്റെ ഷര്‍ട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിനുശേഷം തിരിച്ചുപോയ ശ്രീരാഗിന് ഷര്‍ട്ട് ഉണ്ടായിരുന്നില്ലെന്ന് മൊഴിയുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്.

അന്വേഷണം ഏറ്റെടുത്ത പുതിയ അന്വേഷണ സംഘം മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചു. ക്രൈബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറും ഡിവൈഎസ്പി വിക്രമനുമടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്. മന്‍സൂറിന്റെ വീട്ടിലെത്തിയ സംഘം മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനുമായി കൂടിക്കാഴ്ച നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!