പശ്ചിമബംഗാളിൽ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു

പശ്ചിമബംഗാളിൽ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു

പശ്ചിമബംഗാളിൽ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു.നാല് ഘട്ടം തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ബംഗാളിൽ വൻ രാഷ്ട്രീയമാറ്റമാണ് ബി.ജെ.പി അവകാശപ്പെടുന്നത്. മമതയുടെ ദുർഭരണം അവസാനിപ്പിക്കാനുറച്ചുള്ള യാത്രയെന്നുതന്നെയാണ് ബി.ജെ.പി യാത്രകളെ വിശേഷിപ്പിക്കുന്നത്.

പ്രമുഖവ്യക്തികളെ അടക്കം നേരിട്ട് കാണുന്ന അമിത് ഷാ ബി.ജെ.പിയുടെ ഭരണം എന്ന മുദ്രാവാക്യം തന്നെയാണ് ഉയർത്തുന്നത്. 45 നിയമസഭാമണ്ഡലങ്ങളിലെ വോട്ടിംഗാണ് അഞ്ചാംഘട്ടത്തിൽ നടക്കുന്നത്. ഈ മാസം 17-ാം തീയതിയാണ് പോളിംഗ് നടക്കുന്നത്. ആറാം ഘട്ടം ഏപ്രിൽ 22നും ഏഴാം ഘട്ടം 26നും അവസാനഘട്ടം ഏപ്രിൽ 29നുമാണ് തീരുമാനിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!