കെ.ടി. ജലീലിന്റെ കാര്യത്തിൽ നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും- കോടിയേരി

കെ.ടി. ജലീലിന്റെ കാര്യത്തിൽ നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും- കോടിയേരി

തിരുവനന്തപുരം: കെ.ടി ജലീലിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കുമെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

ലോകായുക്ത വിധിക്കെതിരേ മന്ത്രി കെ.ടി ജലീലിന് നിയമപരമായ തുടര്‍നടപടി സ്വീകരിക്കാം. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിയില്‍ റിട്ട് നല്‍കാനുള്ള അവകാശം ജലീലിനുണ്ട്. അതുസംബന്ധിച്ച യുക്തമായ തീരുമാനം അദ്ദേഹത്തിന് എടുക്കാമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ജലീലിന്റെ വിഷയവുമായി താരതമ്യം ചെയ്യാനാകില്ല. ഇ.പി ജയരാജന്‍ സ്വന്തമായി നിലപാടെടുത്ത് രാജി സന്നദ്ധത അറിയിക്കുകയാണ് ഉണ്ടായത്. ജയരാജന്റെ പേരില്‍ കേസുപോലും ഉണ്ടായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Leave A Reply
error: Content is protected !!