ഉത്തരയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി സംയുക്ത

ഉത്തരയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി സംയുക്ത

വിവാഹത്തോടെ സിനിമയിൽ നിന്ന് സംയുക്ത വർമ്മ പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ഇടയ്ക്കിടെ രസകരമായ ചിത്രങ്ങളും വീഡിയോകളും താരം ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട.

ഇപ്പോള്‍ നടി ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തരയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത സംയുക്തയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചുവന്ന കസവുള്ള സാരിയില്‍ അതീവ സുന്ദരിയായെത്തിയ താരം സാരിയോടൊപ്പം ധരിച്ച വേറിട്ട ആഭരണങ്ങളും ഏറെ ശ്രദ്ധ നേടിയിരിക്കുന്നു.

കാതില്‍ കൊടുങ്ങല്ലൂര്‍ അമ്മയുടെ രൂപം കൊത്തിയ ജിമിക്കിയും, കഴുത്തില്‍ ഗുരുവായുരപ്പന്റെ വലിയ ലോക്കറ്റ് അടങ്ങിയ മാലയുമാണ് താരം ധരിച്ചിരുന്നത്. വിവാഹ വേദികളില്‍ ഏറെ ശ്രദ്ധ നേടിയ സംയുക്ത മുന്‍പ് ഭാവനയുടെ വിവാഹ റിസപ്ഷനില്‍ ധരിച്ച ബാഹുബലി കമ്മല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച നടത്തിയിരുന്നു.

Leave A Reply
error: Content is protected !!