ക​ർ​ഫ്യൂ ലം​ഘ​നം: കുവൈത്തിൽ 28 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ

ക​ർ​ഫ്യൂ ലം​ഘ​നം: കുവൈത്തിൽ 28 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ

കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 28 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. 19 കു​വൈ​ത്തി​ക​ളും ഒ​മ്പ​ത്​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ലു​പേ​ർ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റു​പേ​ർ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 15 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഹ​വ​ല്ലി, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ആ​രും പി​ടി​യി​ലാ​യി​ല്ല.

ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ നി​ല​വി​ൽ ക​ർ​ഫ്യൂ. റ​മ​ദാ​ൻ വ​രെ രാ​ത്രി എ​ട്ടു​വ​രെ​യും റ​മ​ദാ​നി​ൽ രാ​ത്രി പ​ത്തു​വ​രെ​യും റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ന​ട​ക്കാ​ൻ പ്ര​ത്യേ​ക അ​നു​മ​തി​യു​ണ്ട്.

Leave A Reply
error: Content is protected !!