ആ ഒരു മൂളലിനായി 16 തവണ ഡബ്ബ് ചെയ്യിച്ച ഫാസിൽ

ആ ഒരു മൂളലിനായി 16 തവണ ഡബ്ബ് ചെയ്യിച്ച ഫാസിൽ

അനിയത്തിപ്രാവിൽ നായകനായിരുന്നെങ്കിലുംചിത്രത്തിലെ സുധിയുടെ ശബ്‌ദം ചാക്കോച്ചന്റെതായിരുന്നില്ല. പകരം ഗായകൻ കൃഷ്‌ണചന്ദ്രനാണ് ശബ്‌ദം നൽകിയത്.ചിത്രത്തിലെ ഒരു മൂളൽ രംഗത്തിനായി പതിനാറിലധികം തവണയാണ് ഫാസിൽ തന്നെ കൊണ്ട് ടേക്ക് എടുപ്പിച്ചതെന്ന് കൃഷ്‌ണചന്ദ്രൻ പറയുന്നു.

‘ആ’ എന്ന ഒരു വാക്ക് പറയാനായിരുന്നു അത്. പാച്ചിക്ക (ഫാസിൽ) എന്നെകൊണ്ട് വീണ്ടും വീണ്ടും പറയിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ പതിനാറാമത്തെ ടേക്കിലാണ് ഓകെ പറഞ്ഞത്.

ഡബ്ബിംഗിനിടയിൽ ഒരു ദിവസം ഞാൻ പറഞ്ഞു, പാച്ചിക്ക ഇതിൽ കൂടുതൽ ഒന്നും എനിക്ക് വരില്ല, എന്നെ വിട്ടേക്ക്. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ആവശ്യമുള്ളത് കിട്ടിയിട്ടേ പാച്ചിക്ക വിട്ടുള്ളൂ.

Leave A Reply
error: Content is protected !!