മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ പരാജയഭീതി മൂലം- കോടിയേരി

മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ പരാജയഭീതി മൂലം- കോടിയേരി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ പരാജയഭീതി മൂലമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് വോട്ടുകള്‍ കച്ചവടം ചെയ്യപ്പെട്ടു എന്ന മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ഗൗരവം ഉള്ളതാണ്. ഇത് പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിന് ഭരണം നേടില്ലെന്ന് പികെ കൃഷ്ണദാസ് പറഞ്ഞത് നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണി വന്‍ വിജയം നേടുമെന്നും ഭരണത്തിലേറാനുള്ള അംഗബലം മുന്നണിക്ക് ലഭിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍.

വോട്ടുകച്ചവടങ്ങള്‍ ഫലം കാണുകയില്ല. തുടര്‍ഭരണം ഉറപ്പാണ്. ഇടതുമുന്നണിക്ക് സര്‍വേകള്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. കോടിയേരി പറഞ്ഞു.

വോട്ട് കച്ചവടം നടത്തിയാലും മുന്‍കൂട്ടി ജാഗ്രത പുലര്‍ത്തിയതിനാല്‍ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!