രാജ്യത്ത് അഞ്ച് കോവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിന് കൂടി അനുമതി നൽകും

രാജ്യത്ത് അഞ്ച് കോവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിന് കൂടി അനുമതി നൽകും

രാജ്യത്ത് അഞ്ച് കോവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിന് കൂടി അനുമതി നൽകും.നിലവിൽ ഇന്ത്യൻ നിർമ്മിത വാക്‌സിനുകളായ കൊവാക്‌സിൻ, കൊവിഷീൽഡ് എന്നിവയാണ് ജനങ്ങൾക്ക് നൽകുന്നത്.

സ്പുട്‌നിക് v യ്ക്ക് പുറമേ ജോൺസൺ ആന്റ് ജോൺസൺ, നൊവാക്‌സ്, സൈഡസ് കാഡില, ഭാരത് ബയോടെക്കിന്റെ ഇൻഡ്രാ നേസൽ വാക്‌സിൻ എന്നിവയ്ക്കാണ് അനുമതി നൽകുക. ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. അടുത്ത പത്ത് ദിവസത്തിനുള്ളിൽ സ്പുട്‌നിക് v വാക്‌സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

Leave A Reply
error: Content is protected !!