ജമ്മു കശ്മീരിൽ ഭീകരാക്രമണം

ജമ്മു കശ്മീരിൽ ഭീകരാക്രമണം

ജമ്മു കശ്മീരിൽ ഭീകരാക്രമണം. പട്ടാപ്പകൽ പ്രദേശവാസിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. ബുദ്ഗാം ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം.

ബുച്ചിപോര സ്വദേശിയായ നസീർ ഖാൻ ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിൽ എത്തിയ ഭീകരർ ഇയാൾക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Leave A Reply
error: Content is protected !!