പിരിച്ചുവിട്ടതിൽ പ്രതികാരം ; ആകാശവാണി ഉദ്യോഗസ്ഥന്റെ മേൽ മഷി ഒഴിച്ചു ; അറസ്റ്റ്

പിരിച്ചുവിട്ടതിൽ പ്രതികാരം ; ആകാശവാണി ഉദ്യോഗസ്ഥന്റെ മേൽ മഷി ഒഴിച്ചു ; അറസ്റ്റ്

വിയ്യൂർ : സുരക്ഷാ ജോലിയിൽ നിന്ന്‌ പിരിച്ചുവിട്ടതിനെ തുടർന്ന് മുൻ സൈനിക ഉദ്യോഗസ്ഥൻ തൃശ്ശൂർ ആകാശവാണി ഡെപ്യൂട്ടി ഡയറക്ടറുടെ മേൽ മഷി ഒഴിച്ചു. പാമ്പൂർ കുറ്റൂർ സ്വദേശിയായ വട്ടപ്പറമ്പിൽ ഗോപിനാഥ് (58) ആണ് പ്രദീപ്കുമാറിന്റെ മേൽ മഷി ഒഴിച്ചത്. സംഭവത്തെ തുടർന്ന് ഗോപിനാഥിനെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.

താത്‌കാലികാടിസ്ഥാനത്തിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഗോപിനാഥിനെ ഒമ്പത് മാസം മുൻപാണ് പിരിച്ചുവിട്ടത്. വെള്ളിയാഴ്ച ഡെപ്യൂട്ടി ഡയറക്ടറെ കാണാനെന്ന കാരണം പറഞ്ഞെത്തിയ ഇയാൾ ഒളിപ്പിച്ചുവെച്ചിരുന്ന മഷിയെടുത്ത് അദ്ദേഹത്തിന്റെ മേൽ ഒഴിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗോപിനാഥിന്റെ പിരിച്ചുവിടലിനു പിന്നിൽ ഡെപ്യൂട്ടി ഡയറക്ടറാണെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ആക്രമണം.

Leave A Reply
error: Content is protected !!