സിഗരറ്റ് വാങ്ങി നൽകിയില്ല ; പോലീസിനെ ആക്രമിച്ച് തടവുകാരൻ

സിഗരറ്റ് വാങ്ങി നൽകിയില്ല ; പോലീസിനെ ആക്രമിച്ച് തടവുകാരൻ

കൊച്ചി : സിഗരറ്റ് വാങ്ങി തരണമെന്ന ആവശ്യം നിരസിച്ച പോലീസിനെ ആക്രമിച്ച് തടവുകാരൻ.സബ് ജയിലിൽ നിന്ന് ചികിത്സയ്ക്ക് കൊണ്ടുപോയ തടവുകാരനാണ് പോലീസിനെ ആക്രമിച്ചത് . ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മരട് പോലീസ് സ്റ്റേഷനിൽ കേസിലെ പ്രതി നിസാമുദ്ദീനാണ് പോലീസിനെ കയ്യേറ്റം ചെയ്തത് .

പ്രതിയെ രണ്ട് പോലീസുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.ഇതിനിടെ സിഗരറ്റ് വാങ്ങി തരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പറ്റില്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ തടവുപുള്ളി പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.

എ.ആർ. ക്യാമ്പിലെ സി.പി.ഒ. റോബിൻ ജോർജിന് ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റു. റോബിൻ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക ദൗത്യം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും നിസാമുദ്ദീനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.

Leave A Reply
error: Content is protected !!