ചില മാധ്യമങ്ങൾ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരൻ

ചില മാധ്യമങ്ങൾ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ജി സുധാകരൻ

തന്നെ വളഞ്ഞിട്ട് ചില മാധ്യമങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ആക്രമിക്കുകയാണെന്ന് മന്ത്രി ജി സുധാകരൻ. വാർത്ത വരുന്നത് രാഷ്ട്രീയ ക്രിമിനൽ സ്വഭാവത്തിലാണെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ല എന്ന ആരോപണം പൊളിറ്റിക്കൽ ക്രിമിനലിസമാണെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളാണോ വേണ്ടത്ര പ്രവർത്തിച്ചില്ല എന്ന് വിലയിരുത്തേണ്ടതെന്ന് ജി. സുധാകരൻ ചോദിച്ചു. ജി. സുധാകരനെ ചൊടിപ്പിച്ചത് ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളിൽ വന്ന വാർത്തകളാണ്പെയ്ഡ് റിപ്പോർട്ടർമാരെ പോലെയാണ് . ചില ആളുകൾ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനഃപൂർവമാണ് ഇങ്ങനെയുള്ള വാർത്തകൾ വരുന്നതെന്നും വിശ്രമമില്ലാതെയാണ് പരിശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനമാണ് സർക്കാരിന്റെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!