പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടി

പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടി

കൊല്ലം: പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടി. കൊല്ലം ശാസ്താംകോട്ട ശൂരനാട് പോരുവഴിയിൽ ആണ് അറുപത്തിയഞ്ച്കാരൻ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിറുത്തിയാൻ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ശൂരനാട് പൊലീസ് പോരുവഴി അമ്പലത്തുംഭാഗം പ്ളാവിളയിൽ തുളസിയെയാണ് അറസ്റ്റ് ചെയ്തത്. കളിക്കാൻ പോയ പെൺകുട്ടി തിരികെ സൈക്കിളിൽ വരുമ്പോൾ ആണ് തടഞ്ഞുനിറുത്തി ഉപദ്രവിച്ചത്. വീട്ടിലെത്തി വിവരം പെൺകുട്ടി അറിയിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

Leave A Reply
error: Content is protected !!