സ്പുട്നിക് 5 വാക്സിൻ ; ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടന്‍ ലഭിച്ചേക്കും

സ്പുട്നിക് 5 വാക്സിൻ ; ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടന്‍ ലഭിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വാക്‌സിന്‍ ഡോസുകളുടെ കുറവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ മുൻകയ്യെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ അഞ്ച് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2021 മൂന്നാം പാദത്തോടെ അഞ്ച് വാക്‌സിനുകള്‍ കൂടി പ്രതീക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സ്പുട്‌നിക് വി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നൊവാക്‌സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ എന്നിവയാണവ. വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അംഗീകാരം നല്‍കുമ്പോള്‍ സുരക്ഷയും ഫലപ്രാപ്തിയുമാണ് കേന്ദ്ര സര്‍ക്കാർ പ്രാഥമികമായി പരിഗണിക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതെ സമയം ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍ ഘട്ടങ്ങളിലുള്ള 20 ഓളം കോവിഡ് വാക്സിനുകളില്‍ സ്പുട്നിക് വി വാക്സിനാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടൻ ലഭിക്കുകയെന്നാണ് വിവരം. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സ്പുട്നിക് വാകിസിന് ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

കോവിഡ് രോഗികൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ജൂണ്‍ മാസത്തോടെ സ്പുട്നിക് വാക്‌സിന്‍ ഉപയോഗത്തിനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍, സിഡസ് കാഡില എന്നിവ ഓഗസ്റ്റിലും സെപ്റ്റംബറോടെ നൊവാക്‌സും ഒക്ടോബറില്‍ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിനും ലഭ്യമാകുമെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

Leave A Reply
error: Content is protected !!