അമ്മയെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

അമ്മയെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

കൊല്ലം: അമ്മയെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ആണ് സംഭവം.അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഇയാളെ കടയ്ക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അമ്മമ്മയുടെ പേരിലുള്ള സ്വത്ത് വിറ്റ് പണം വേണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്നാണ് ആക്രമിച്ചത്.

. കടയ്ക്കൽ മുരുക്കുമൺ സ്വദേശി രഞ്ജിത്ത് കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ അമ്മ ആശുപത്രിയിൽ ആണ്.

Leave A Reply
error: Content is protected !!