ദേഷ്യം വന്നാൽ ദ്രാവിഡ് ഇംഗ്ളീഷിൽ ചീത്തവിളിക്കും വീരേന്ദർ സെവാഗ്

ദേഷ്യം വന്നാൽ ദ്രാവിഡ് ഇംഗ്ളീഷിൽ ചീത്തവിളിക്കും വീരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റിൻ്റെ വന്മതിലെന്ന് അറിയപ്പെടുന്നയാളാണ് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. കലിപ്പ് ലുക്കില്‍ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട രാഹുലിനെ കണ്ടതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ ഇതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നാണ് സഹതാരം വീരേന്ദർ സെവാഗ് പ്രതികരിക്കുന്നത്.‘ദേഷ്യം വരുമ്പോൾ ദ്രാവിഡ് ഫുൾ ഇംഗ്ളീഷ് ആയിരിക്കും സംസാരിക്കുക. ചീത്തവിളി ഇംഗ്ലീഷിലായിരുന്നതിനാല്‍ അതില്‍ പകുതിയും എനിക്ക് മനസിലായില്ലെന്നും’ സെവാഗ് പറഞ്ഞു.

‘രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ധോണി അന്ന് ടീമിലെ പുതുമുഖമാണ്. പാക് പര്യടനത്തിനിടെയായിരുന്നു സംഭവം. ധോണിയോടായിരുന്നു ചൂടായത്. ധോണി പോയിന്റില്‍ ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ദ്രാവിഡിന് വലിയ ദേഷ്യം വന്നു. ഇങ്ങനെയാണോ കളിക്കുന്നത്? നീ കളി ഫിനിഷ് ചെയ്യണമായിരുന്നു എന്ന് ദേഷ്യത്തിൽ ധോണിയോട് പറയുന്ന രാഹുലിനെ ഞാൻ കണ്ടിട്ടുണ്ട്. അടുത്ത കളിക്കായി ധോണി ഇറങ്ങിയപ്പോള്‍ കൂടുതല്‍ ഷോട്ടുകള്‍ ധോണി കളിക്കുന്നത് കാണാനായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോള്‍ ദ്രാവിഡില്‍ നിന്ന് വീണ്ടും വഴക്ക് കേള്‍ക്കാതിരിക്കാനാണ് ഇതെന്നാണ് ധോണി മറുപടി പറഞ്ഞത്’ സെവാഗ് പറഞ്ഞു.

Leave A Reply
error: Content is protected !!