മരങ്ങളുടെ നടുവില്‍ ക്രിക്കറ്റ് കളി; കുട്ടികളുടെ ചിത്രം പങ്കുവച്ച് ഐ.സി.സി

മരങ്ങളുടെ നടുവില്‍ ക്രിക്കറ്റ് കളി; കുട്ടികളുടെ ചിത്രം പങ്കുവച്ച് ഐ.സി.സി

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ള നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍.ചുറ്റും മരങ്ങള്‍ നിറഞ്ഞ കളിസ്ഥലത്തിന് നടുവില്‍ നിന്ന് ബാറ്റുചെയ്യുന്ന കുട്ടിയാണ് ചിത്രത്തിലെ ഹൈലൈറ്റ്. ‘ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിക്കറ്റ് ദിനം’ എന്ന അടിക്കുറിപ്പോടെയാണ് ഐ.സി.സി ചിത്രം പങ്കുവച്ചിരിക്കുന്നത്.

താരിഖുല്‍ ഇസ്‍ലാം എന്ന് പറയുന്നയാളാണ് ചിത്രം എടുത്തിരിക്കുന്നത്. ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയിലെ ഒരു പ്രദേശമായ ഉത്തരയില്‍ നിന്നാണ് ഈ ചിത്രം.നിരവധിപ്പേരാണ് മനോഹരമായ ഗ്രൌണ്ടിനെക്കുറിച്ചുള്ള പോസ്റ്റില്‍ ലൈക്കും കമന്‍റും നടത്തിയിരിക്കുന്നത്.തൃശ്ശൂര്‍ ജില്ലയിലെ പൈന്‍കുളത്ത് നിന്നുള്ള ഒരു നാടന്‍ ക്രിക്കറ്റ് പിച്ചിന്‍റെയും ഗ്രൌണ്ടിന്‍റെയും ചിത്രമാണ് ഇതിനുമുമ്പ് കേരളത്തില്‍ നിന്ന് ഐ.സി.സിയുടെ പേജിലൂടെ ശ്രദ്ധേയമായ മറ്റൊരു ചിത്രം.

Leave A Reply
error: Content is protected !!