ആദ്യ ടി20 വിജയത്തോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം

ആദ്യ ടി20 വിജയത്തോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടി20 വിജയത്തോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. 100 അന്താരാഷ്​ട്ര ട്വന്‍റി20 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോഡാണ്​ പാകിസ്​താൻ ക്രിക്കറ്റ് ടീം​ സ്വന്തം പേരില്‍ കുറിച്ചത്.164 മത്സരങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍റെ നേട്ടം. 100 മത്സരങ്ങളില്‍ പാകിസ്ഥാന്‍ വിജയിച്ചപ്പോൾ 59 എണ്ണത്തില്‍ പരാജയം നേരിട്ടു.

മൂന്ന്​ മത്സരങ്ങൾ സമനിലയായപ്പോൾ രണ്ടെണ്ണം ഉപേക്ഷിച്ചു. ചിരവൈരികളായ ടീം ഇന്ത്യയാണ് ഏറ്റവുമധികം ടി20 വിജയങ്ങളെന്ന നേട്ടത്തില്‍ പാകിസ്ഥാന് തൊട്ടുപിന്നില്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി നടക്കുന്ന നാല് മത്സരങ്ങളടങ്ങുന്ന ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതോടെയാണ് പാകിസ്ഥാന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.142 മത്സരങ്ങളിൽ നിന്ന്​ 88 വിജയങ്ങളാണ് ഇന്ത്യന്‍ ടീം നേടിയത്. 47 മത്സരങ്ങൾ ഇന്ത്യന്‍ ടീം തോറ്റ​പ്പോൾ മൂന്ന് കളികള്‍ സമനിലയില്‍ കലാശിച്ചു. നാല്​ മത്സരങ്ങൾ ഉപേക്ഷിച്ചു.

Leave A Reply
error: Content is protected !!