ഒരേസമയം റൂബിക്‌സ് ക്യൂബും റോളർ സ്‌കേറ്റിംഗും; താരമായി 10 വയസ്സുകാരന്‍

ഒരേസമയം റൂബിക്‌സ് ക്യൂബും റോളർ സ്‌കേറ്റിംഗും; താരമായി 10 വയസ്സുകാരന്‍

റൂബിക്‌സ് ക്യൂബും റോളർ സ്‌കേറ്റിംഗും,ഒരേസമയം ചെയ്യുന്ന പത്തു വയസ്സുകാരനുണ്ട് തിരുവനന്തപുരം പോത്തൻകോട്.റുബിക്‌സ് ക്യൂബ് പിടിച്ച് ഒരേ നിരയിലുള്ള ചക്രങ്ങളിൽ ദേവസാരംഗ് കുതിച്ചുകയറിയത് ഇന്ത്യ വേൾഡ് റെക്കോർഡ്സ് ഉൾപ്പടെയുള്ള നേട്ടങ്ങളിലേക്കാണ്.

കൈകളും കാലും തലച്ചോറും മാന്ത്രിക വേഗത്തിൽ പായും. ഒരു റൗണ്ടടിച്ച് വരുമ്പോഴേക്കും റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്തു കഴിഞ്ഞു.കണ്ണ് കെട്ടി പാഞ്ഞാലും ലക്ഷ്യം തെറ്റില്ല. ഒമ്പത് റുബിക്‌സ് ക്യൂബുകൾ 13 മിനിറ്റ് 43 സെക്കന്റിൽ സ്‌കേറ്റിംഗിനൊപ്പം സോൾവ് ചെയ്‌തായിരുന്നു ദേവസാരംഗ് ഇന്ത്യ വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്. പോത്തൻകോട് പണിമൂലയിൽ വാടക വീട്ടിലാണ് വർഷങ്ങളായി ദേവസാരംഗിന്‍റെ കുടുംബം താമസിക്കുന്നത്.

Leave A Reply
error: Content is protected !!