ഡൽഹിയിൽ ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി

ഡൽഹിയിൽ ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി

ന്യൂഡൽഹി ∙ അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി .ഡൽഹി മാർക്കറ്റിൽ പൊതുജന മധ്യത്തിൽ ശനിയാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം .25 തവണ കുത്തിയാണു യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതെന്നു പൊലീസ് വെളിപ്പെടുത്തി .

നീലു (26) വിനെയാണ് ഭർത്താവായ ഹരീഷ് കൊലപ്പെടുത്തിയത് .ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബുദ്ധ വിഹാറിൽ പൊതുജനത്തിന് മുന്നിലായിരുന്നു ക്രൂരത അരങ്ങേറിയത്.

കൊലപാതക സമയത്ത് വഴിയാത്രക്കാരിൽ ചിലർ ഇടപെടാൻ ശ്രമിച്ചപ്പോൾ, ‘മുന്നോട്ടു വരാൻ ധൈര്യം കാണിക്കരുത്’ എന്ന് പ്രതി അലറിവിളിച്ചതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി .സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതെ സമയം അക്രമം നടക്കുമ്പോൾ ഒന്നുമറിയാത്ത പോലെ നടന്നു നീങ്ങുന്നവരെയും വിഡിയോയിൽ വ്യക്തമാണ് . യുവതിയെ കൊലപ്പെടുത്തിയ ശേഷം   റോഡിലിറങ്ങി വെല്ലുവിളിക്കുകയും പ്രതി കൂസലില്ലാതെ നടന്നു പോവുകയുമായിരുന്നു. മാര്യേജ് ബ്യൂറോയിലെ ജീവനക്കാരനാണ് ഹരീഷ്.

Leave A Reply
error: Content is protected !!