ഇടുക്കി: ജില്ലയിൽ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.വ്യാഴാഴ്ച 143 രൂപ മുതൽ 155 വരെയാണ് വില. ഒരു മാസത്തിനിടയിൽ 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് ഇറച്ചിക്കോഴി വില കുതിച്ചുയര്‍ന്നത്. ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.ജില്ലയില്‍ വില്‍ക്കുന്ന ഇറച്ചിക്കോഴിയിലേറെയും തമിഴ്നാട്ടില്നിന്നുള്ളതാണ്.
തമിഴ്നാട്ടിലെ വ്യാപാരികള്‍ വില നിശ്ചയിക്കുന്നതിന് ആനുപാതികമായി ഇവിടെയും വില വര്‍ധിക്കും. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം ഇറച്ചിക്കോഴി വില കിലോക്ക് 80 രൂപയും ഇറച്ചിക്ക് 140 രൂപയുമായിരുന്നു. ആഭ്യന്തര ഉല്പാദനം കുറഞ്ഞത് തിരിച്ചടിയായെന്നും വ്യാപാരികള്‍ പറയുന്നു. വില ഉയർന്ന തോടെ കച്ചവടവും പകുതിയായി കുറഞ്ഞിരിക്കുകയാണ്.