പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥിയായി ഉന്നാവ്​ പീഡനക്കേസിലെ പ്രതിയുടെ ഭാര്യയെ മത്സരിപ്പിക്കുന്നു

പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥിയായി ഉന്നാവ്​ പീഡനക്കേസിലെ പ്രതിയുടെ ഭാര്യയെ മത്സരിപ്പിക്കുന്നു

ലഖ്​നോ: ഉന്നാവ്​ പീഡനക്കേസിലെ പ്രതി കുൽദീപ്​ സിങ്​ സെംഗാറിന്‍റെ ഭാര്യ സംഗീത തദ്ദേശ​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ സ്ഥാനാർത്ഥിയാകുന്നു​.

സംസ്​ഥാന പാർട്ടി നേതൃത്വം സംഗീതയുടെ സ്​ഥാനാർഥിത്വത്തിന്​ അംഗീകാരം നൽകിയിട്ടുണ്ട്​. ഇപ്പോഴും സെംഗാർ കുടുംബത്തിന്​ ഉന്നാവിൽ സ്വാധീനം വലുതാണെന്നു കണ്ടാണ്​ ബി.ജെ.പി ഇവരെ സ്​ഥാനാർഥിയാക്കുന്നത്​.

ഉന്നാവ്​ ജില്ലാ പഞ്ചായത്ത്​ ചെയർപേഴ്​സണായ സംഗീത ​​ഫതഹ്​പൂർ ചൗറാസിയിലെ മൂന്നാം വാർഡിൽനിന്നാണ്​ ജില്ലാ പഞ്ചായത്തിലേക്ക്​ ജനവിധി തേടുന്നത്​. ഇവരുടെ ഭർത്താവും പീഡന കേസ്​ പ്രതിയുമായ കുൽദീപ്​ സിങ്​ സെംഗാർ നേരത്തെ ബി.ജെ.പി എം.എൽ.എ ആയിരുന്നു. കേസിൽ കുടുങ്ങി ജയിലിലായതിന്​ പാർട്ടി മാറ്റിനിർത്തി ഒന്നര വർഷമാകു​േമ്പാഴാണ്​ ഭാര്യ സംഗീത സെംഗാർ അതേ പാർട്ടിയുടെ ടിക്കറ്റിൽ മത്സരത്തിനിറങ്ങുന്നത്​.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്​ത കുറ്റത്തിന്​ ആദ്യം ആജീവനാന്തം ജയിലിലായ സെംഗാറിന്​ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 2020ൽ 10 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. 10 ലക്ഷം നഷ്​ടപരിഹാരവും വിധിച്ചു. കുറ്റക്കാരനെന്നു തെളിഞ്ഞ്​ കുൽദീപിന്​ യു.പി നിയമസംഭയിൽ അയോഗ്യതയും വന്നു.

Leave A Reply
error: Content is protected !!