ഇരുമ്പനം ഭാരത് പെട്രോളിയം പ്ലാന്റിലെ എല്‍പിജി ലോഡിങ് തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം പിന്‍വലിച്ചു

ഇരുമ്പനം ഭാരത് പെട്രോളിയം പ്ലാന്റിലെ എല്‍പിജി ലോഡിങ് തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം പിന്‍വലിച്ചു

ഇരുമ്പനം ഭാരത് പെട്രോളിയം പ്ലാന്റിലെ എല്‍പിജി ലോഡിങ് തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം പിന്‍വലിച്ചു.പാചകവാതക വിതരണം നാളെ മുതല്‍ സാധാരണ നിലയിലാകും.രണ്ട് മാസത്തിലേറെയായി കയറ്റിറക്ക് തൊഴിലാളികളുടെ മെല്ലെപ്പോക്കിനെ തുടര്ന്ന് പട്ടിണിയിലായ ലോറി ഡ്രൈവര്‍ നിവൃത്തികെട്ടാണ് സമരത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്.

പാചകവാതകക്ഷാമം സംബന്ധിച്ച ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ തൊഴിലാളി യൂണിയനുമായി ചര്‍ച്ചയ്ക്ക് തയാറായത്.മൂന്നിലൊന്നായി ചുരുങ്ങിയതോടെ പല ഏജന്‍സികളിലും പാചകവാതക സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങിയിരുന്നു. അപ്പോഴും അനങ്ങാപ്പാറ നയം തുടര്‍ന്ന ഭാരത് പെട്രോളിയം അധികൃതര്‍ ഒടുവില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടതോടെ കരാറുകാരും, കയറ്റിറക്ക് തൊഴിലാളികളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു

Leave A Reply
error: Content is protected !!