ലംബോർഗിനിയുടെ ഉറൂസ് സ്വന്തമാക്കി ബോളിവുഡ് നടൻ കാർത്തിക് ആര്യൻ.ഇറ്റലിയിൽ നിന്നും ഇറക്ക്മതി ചെയ്യുന്ന ഉറൂസ് ബുക്ക് ചെയ്തതിന് ശേഷം മൂന്ന് മാസം കാത്തിരുന്ന് വാങ്ങാനുള്ള ക്ഷമയില്ലാതെ താരം, 50 ലക്ഷം മുടക്കി വിമാനമാർഗം വാഹനം ഇന്ത്യയിലെത്തിച്ചതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വാഹനത്തിൻ്റെ ഓൺ റോഡ് വില 4.50കോടിയാണ്. ഇതിന് പുറമെയാണ് അരക്കോടി രൂപ കൂടി അധികമായി മുടക്കിയിരിക്കുന്നത്. ഇറ്റലിയിലെ സൂപ്പർ വാഹന നിർമ്മാതാക്കളാണ് ലംബോർഗിനി.