അഞ്ച് ലെയറുള്ള മാസ്‌ക് ഉപയോഗിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതം: റിപ്പോർട്ട്

അഞ്ച് ലെയറുള്ള മാസ്‌ക് ഉപയോഗിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതം: റിപ്പോർട്ട്

ഭുബനേശ്വര്‍: നിലവിലെ കോവിഡ് സാഹചര്യങ്ങളിൽ അഞ്ച് ലെയറുള്ള മാസ്‌കാണ് ധരിക്കാന്‍ സുരക്ഷിതമെന്ന് പഠനം. ഭുബനേശ്വര്‍ ഐഐടിയുടെ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്

അഞ്ച് ലെയറുകളുള്ളതിനാല്‍ തന്നെ സ്രവകണങ്ങള്‍ പുറത്തെത്താന്‍ സാധ്യത വളരെ കുറവായിരിക്കും. അതിനാലാണ് ഈ മാസ്‌ക് തന്നെ ധരിക്കണമെന്ന് ഗവേഷകര്‍ അടിവരയിട്ട് പറയുന്നത്.

നിലവിലെ അവസ്ഥയില്‍ സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുന്നതിനുള്ള സാധ്യതകളേറെയാണ്.

ചെറിയ സ്രവകണങ്ങളാണെങ്കില്‍ ശ്വാസം പുറത്തുവിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം തന്നെ ഇവ നാലടിയോളം ദൂരത്തെത്തുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ ‘ലീക്ക്’ വന്നേക്കാവുന്ന മാസ്‌കുകള്‍ ധരിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇക്കാരണം കൊണ്ട് ആശുപത്രികള്‍ പോലും സര്‍ജിക്കല്‍ മാസ്‌കുകളുടെയും ഷീല്‍ഡുകളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണെന്നും പഠനം നിരീക്ഷിക്കുന്നു.

‘നിലവാരമുള്ള എന്‍-95 മാസ്‌കുകളാണെങ്കില്‍ സ്രവകണങ്ങള്‍ പുറത്തെത്തുന്നത് പരമാവധി തടയും. അഞ്ച് ലെയറുള്ള മാസ്‌കാണ് ഏറ്റവും ഫലപ്രദം. മറ്റ് മാസ്‌കുകളാണെങ്കില്‍ അവയുടെ ഇഴകള്‍ക്കകത്തുകൂടി സ്രവകണങ്ങള്‍ പുറത്തെത്താം. പുറത്തിറങ്ങുകയും ആളുകളുമായി സംസാരിക്കുകയും ചെയ്യുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും സര്‍ജിക്കല്‍ മാസ്‌കുകളോ ഷീല്‍ഡുകളോ ഉപയോഗിക്കരുത്…’- പഠനം പറയുന്നു.

Leave A Reply
error: Content is protected !!