വിര്‍ജീനിയയിൽ പ്രായപൂര്‍ത്തിയായവർക്ക് കഞ്ചാവ് ഉപയോഗിക്കാൻ ഇനി നിയമം തടസ്സമാകില്ല

വിര്‍ജീനിയയിൽ പ്രായപൂര്‍ത്തിയായവർക്ക് കഞ്ചാവ് ഉപയോഗിക്കാൻ ഇനി നിയമം തടസ്സമാകില്ല

വിര്‍ജീനിയ: അമേരിക്കൻ സംസ്ഥാനമായ വിര്‍ജീനിയയിൽ പ്രായപൂര്‍ത്തിയായവർക്ക് കഞ്ചാവ് ഉപയോഗിക്കാൻ ഇനി നിയമം തടസ്സമാകില്ല.

പ്രായപൂര്‍ത്തിയായവരിലെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്ന ബില്ലിന് ബുധനാഴ്ച അംഗീകാരമായി. അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് വിര്‍ജീനിയ.

ജൂലൈ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്ത്ഹാമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. നീക്കത്തിന് വര്‍ഗനീതിക്കായുള്ള അഭിഭാഷകരുടെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.

നേരത്തെ 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം ന്യൂയോര്‍ക്ക് നിയമാനുസൃതമാക്കിയിരുന്നു. വിനോദത്തിനായി പൊതുവിടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയുള്ള ബില്ലിലാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ ഒപ്പുവച്ചത്. 21 വയസിന് താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ബില്ല് വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!