സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതി ഇഴയുന്നു

സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതി ഇഴയുന്നു

1.37 ലക്ഷം പേർ റജിസ്റ്റർ ചെയ്ത സർക്കാരിന്റെ വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതി വഴി ഇതുവരെ നൽകിയത് ഉദ്ഘാടന ദിവസം വിതരണം ചെയ്ത 200 ലാപ്ടോപ് മാത്രം.ഫെബ്രുവരിയിലായിരുന്നു വിതരണ ഉദ്ഘാടനം. ഇതിന്റെ ഭാഗമായി കൊക്കോണിക്സിന്റെ 200 ലാപ്ടോപ് വിതരണം ചെയ്തു. പലിശരഹിത തവണ വ്യവസ്ഥയിൽ വിദ്യാർഥികൾക്കു കുറഞ്ഞ വിലയ്ക്കു ലാപ്ടോപ് നൽകാനുള്ള സർക്കാർ പദ്ധതി മന്ത്രിസഭ അംഗീകരിച്ചത് 2020 ജൂണിലാണ്.

ഓർഡർ ലഭിച്ച ശേഷം ലാപ്ടോപ് വിതരണം ചെയ്യാൻ 12 ആഴ്ച വരെ കമ്പനികൾക്ക് അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായി കമ്പനികൾ അനുവദിച്ച പ്രത്യേക വിലയുടെ കാലാവധി പോലും മാർച്ച് 31 ന് അവസാനിച്ചു. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചു കമ്പനികൾ കാലാവധി നീട്ടിയിരിക്കുകയാണ്.റജിസ്റ്റർ ചെയ്തവരിൽ 86,876 പേരാണു വിദ്യാശ്രീ പോർട്ടലിൽ എൻറോൾ ചെയ്തത്. ഇതിൽ 54,398 പേർ ഇഷ്ട മോഡൽ തിരഞ്ഞെടുത്തു കഴിഞ്ഞു.

Leave A Reply
error: Content is protected !!