പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ തൂക്കം വരുന്ന പോസ്റ്ററുകൾ ആക്രി കടയിൽ വിറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി

പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ തൂക്കം വരുന്ന പോസ്റ്ററുകൾ ആക്രി കടയിൽ വിറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി

പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ തൂക്കം വരുന്ന പോസ്റ്ററുകൾ ആക്രി കടയിൽ വിറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി.നന്തൻകോട് സ്വദേശി ബാലുവിനെതിരെയാണ് പരാതി.യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണ എസ് നായർക്ക് വോട്ട് തേടാൻ അച്ചടിച്ചതായിരുന്നു പോസ്റ്ററുകൾ. ഇന്നലെയാണ് ഇവ ആക്രിക്കടയിൽ കണ്ടെത്തിയത്. സംഭവത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചതായി വീണ എസ് നായർ പറഞ്ഞു.

സ്ഥാനാർത്ഥിയെന്ന നിലയിൽ തന്നെ ഏൽപ്പിച്ച എല്ലാ കാര്യവും താൻ ചെയ്തിട്ടുണ്ട്. മണ്ഡലത്തിൽ വോട്ട് മറിച്ചെന്ന വികെ പ്രശാന്തിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. എംഎൽഎ ഇത്രത്തോളം തരംതാഴരുതെന്നും വീണ പറഞ്ഞു.പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!