ശ്രീനഗർ: കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു. സുരക്ഷാസേന ഇതുവരെ നാല് ഭീകരരെ വധിച്ചതായാണ് റിപ്പോർട്ടുകൾ. വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് ഭീകരർ കൊല്ലപ്പെട്ടിരിക്കുന്നത്.
നാല് ജവാന്മാര്ക്ക് പരിക്കേറ്റു. പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ജന്‍ മൊഹല്ലയിലെ മോസ്ക്കില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യസന്ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ഷോപ്പിയാനില്‍ സൈന്യം എത്തിയത്. തുടർന്നാണ് വെടിവയ്പ്പുണ്ടായത്.
മോസ്ക്കിനുള്ളില്‍ ഇപ്പോഴും രണ്ട് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.
വെള്ളിയാഴ്ച അതിരാവിലെയാണ് പുല്‍വാമയില്‍ ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടതായാണ് വിവരം. മൂന്ന് പേര് ഇവിടെ ഒളിച്ചിരിപ്പുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.