ഈജിപ്റ്റിലെ കെയ്റോയിൽ ഏപ്രിൽ 11 മുതൽ നടക്കുന്ന ജൂനിയർ ആൻ്റ് കേഡറ്റ് വേൾഡ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൻ്റെ പരിശീലകൻ ഇടുക്കി, തൊടുപുഴ സ്വദേശി. സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകനായ അരുൺ എസ്.നായരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാഷ്ണൽ ഹാൻഡ്ബോൾ താരവും, കോച്ചുമായ ശ്രീകണ്ഠൻ്റെ മകനായ ഇദ്ദേഹം, നിലവിൽ എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ സിറ്റിയുടെ പരിശീലകനാണ്.