ബം​ഗ്ലാ​ദേ​ശ് സൈ​ന്യ​ത്തി​ന് ഒ​രു ല​ക്ഷം കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ ഇ​ന്ത്യ സംഭാവന ചെയ്തു

ബം​ഗ്ലാ​ദേ​ശ് സൈ​ന്യ​ത്തി​ന് ഒ​രു ല​ക്ഷം കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ ഇ​ന്ത്യ സംഭാവന ചെയ്തു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് സൈ​ന്യ​ത്തി​ന് ഇന്ത്യയുടെ പാരിതോഷികമായി ഒ​രു ല​ക്ഷം കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ കൈമാറി. ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ അ​സീ​സ് അ​ഹ​മ്മ​ദി​ന് വാ​ക്‌​സി​ന്‍ കൈമാറി​യ​ത്.

ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന​യ്ക്ക് ബം​ഗ്ലാ​ദേ​ശ് ന​ന്ദി അ​റി​യി​ച്ചു. തുടർന്ന് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സാ​യു​ധ സേ​ന​ക​ൾ ത​മ്മി​ലു​ള്ള മി​ക​ച്ച ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഭാ​വി​യി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു​മു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ബോ​ർ​ഡ​ർ റോ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ട​പ്പാ​ക്ക​ൽ, ആ​ർ​മി പൈ​ല​റ്റു​മാ​രു​ടെ പ​രി​ശീ​ല​നം, പ്ര​തി​രോ​ധ വി​ദ​ഗ്ധ​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും കൈ​മാ​റ്റം, പ​ര​സ്പ​ര പ്ര​തി​രോ​ധ സ​ഹ​ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ചാ വി​ഷ​യ​മാ​യി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ര​വ​നെ രാ​ജ്യ​ത്തെ​ത്തി​യ​ത്.

Leave A Reply
error: Content is protected !!