കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു.രാവിലെ 8.37 ഓടെയാണ് കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂറിന് ശേഷം, 9.10 ഓടുകൂടിയാണ് വിമാനം തിരിച്ച് കരിപ്പൂരില്‍ തന്നെ ഇറക്കിയത്.

17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപായണി മുഴങ്ങിയത് കൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുന്നത്. പരിശോധനയ്ക്ക് ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!