രാജസ്ഥാനിൽ ചുറ്റികകൊണ്ട് അടിച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

രാജസ്ഥാനിൽ ചുറ്റികകൊണ്ട് അടിച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ജയ്പൂർ: ചുറ്റികകൊണ്ട് അടിച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ 25കാരനായ യുവാവ് പിടിയിലായി. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം. അമർചന്ദ് ജംഗിദ് ആണ് അറസ്റ്റിലായത്.

ചുറ്റികയെടുത്ത് യുവാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. അമ്മ കമലാ ദേവി (60), സഹോദരന്‍ ശിവരാജ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അച്ഛനും സഹോദരനുമടക്കം നാലുപേർക്ക് പരിക്കേറ്റു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് കെക്ദി സർക്കിൾ ഓഫീസർ വ്യക്തമാക്കി.

Leave A Reply
error: Content is protected !!