മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ അമേരിക്കയിൽ മരിച്ച നിലയില്‍

മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ അമേരിക്കയിൽ മരിച്ച നിലയില്‍

മുംബൈ: മഹാരാഷ്ട്ര സ്വദേശികളായ ദമ്പതിമാരെ യുഎസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐടി മേഖലയില്‍ ഉദ്യോഗസ്ഥനായ ബാലാജി ഭരത് രുദ്രാവര്‍(32), ഭാര്യ ആര്‍തി ബാലാജി രുദ്രാവര്‍(30) എന്നിവരെയാണ് ന്യൂജഴ്‌സിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ നാലുവയസ്സുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്ക് നിന്ന് കരയുകയായിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.

മരണകാരണം വ്യക്തമല്ലെന്ന് മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛന്‍ ഭരത് രുദ്രാവര്‍ പറഞ്ഞു. ആര്‍തി ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും മകന്റേത് സന്തുഷ്ട കുടുംബമായിരുന്നുവെന്നും അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

മൃതദേഹപരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരമറിയിക്കാമെന്ന് യുഎസ് പോലീസ് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply
error: Content is protected !!