ചിത്രീകരണത്തിനായി ബറോസ് ടീം ഗോവയിലേക്ക് ഷിഫ്ട് ചെയ്തു

ചിത്രീകരണത്തിനായി ബറോസ് ടീം ഗോവയിലേക്ക് ഷിഫ്ട് ചെയ്തു

മോഹൻലാൽ ആദ്യമായി സംവിധായക വേഷമണിയുന്ന ത്രിമാനചിത്രം ബറോസിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഗോവയിൽ. ഇതിനായി ബറോസ് ടീം ഗോവയിലേക്ക് ഷിഫ്ട് ചെയ്തിരിക്കുകയാണ്. ഏപ്രിൽ 10ആയ നാളെ മുതൽ 40 ദിവസത്തേക്കാണ് ചിത്രത്തിൻ്റെ ഗോവയിലെ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.

ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കുന്ന പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഷൂട്ടിംഗിനായി ജോയിൻ ചെയ്തിരുന്നു. ചിത്രത്തിൽ 400 വർഷമായി വാസ്കോഡി ഗാമയുടെ നിധി കാത്ത് സൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായി ടൈറ്റിൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

Leave A Reply
error: Content is protected !!