ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഒരാഴ്ച വൈകുമെന്ന് റിപ്പോർട്ടുകൾ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഒരാഴ്ച വൈകുമെന്ന് റിപ്പോർട്ടുകൾ

മേയ് 23ന് ആരംഭിക്കേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഒരാഴ്ച വൈകുമെന്ന് റിപ്പോർട്ടുകൾ. കൊവിഡ് പശ്ചാത്തലത്തിൽ മേയ് 30ന് തുടങ്ങാനാണ് പുതിയ തീരുമാനം. ഇത്തവണ ആയിരം കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നൽകാനാണ് തീരുമാനം.

കഴിഞ്ഞ വർഷം മേയ് മാസത്തിൽ നടക്കേണ്ടിയിരുന്ന ടൂർണമെൻ്റായിരുന്നു ഇത്. കൊവിഡ് വ്യാപനം മൂലമാണ് നീട്ടിവച്ചിരുന്നത്. കൂടുതൽ കാണികൾക്ക് പ്രവേശനം നൽകുന്നതിനായിട്ടാണ് മത്സരം നീട്ടി വച്ചെതെന്ന് സൂചനയുണ്ട്.

Leave A Reply
error: Content is protected !!