സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 400 രൂപകൂടി 34,800 രൂപയായി

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 400 രൂപകൂടി 34,800 രൂപയായി

കൊച്ചി: സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഇതോടെ എട്ടുദിവസത്തിനിടെ പവന്റെ വിലയിൽ 1,480 രൂപയുടെ വർധനവാണുണ്ടായത്.

ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,755.91 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയിൽ 1.5ശതമാനമാണ് വർധനവുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വർധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 46,793 രൂപയായി കുറഞ്ഞു.

Leave A Reply
error: Content is protected !!