കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ശക്തമായ പരിശോധന നടത്തുന്നതിനെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു. തൻ്റെ ഫേസ്ബുക്ക് പേജിൽ ഉന്നയിച്ച, ഒമർ ലുലുവിൻ്റെ ഹാസ്യാത്മകമായ വിമർശനം ഇങ്ങനെയായിരുന്നു
“നാളെ മുതൽ കേരളത്തിൽ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങൾ കൂട്ടം കൂടരുത് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോൾ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ”