തോറ്റു കൊടുക്കാൻ ഒരുക്കമല്ല; വീണ്ടും നൃത്തച്ചുവടുകളുമായി നവീനും ജാനകിയും

തോറ്റു കൊടുക്കാൻ ഒരുക്കമല്ല; വീണ്ടും നൃത്തച്ചുവടുകളുമായി നവീനും ജാനകിയും

പുതിയ ഡാന്‍സ് വീഡിയോയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ റസാക്കും ജാനകി ഓംകുമാറും. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്.തോറ്റുകൊടുക്കില്ലെന്ന് ഉറപ്പിച്ച് വീണ്ടും ചടുല നൃത്തച്ചുവടുകളടങ്ങിയ ഇരുവരുടെയും രണ്ടാമത്തെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നുത്.

ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ… എന്ന പാട്ടിന്റെ റിമിക്‌സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ‘ധൈര്യമായി മുന്നോട്ട് പോവുക’ എന്നാണ് പലരും വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന നൃത്തത്തിലൂടെയാണ് തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായത്. സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയെങ്കിലും അതിനു കല്ലുകടിയെന്നോണം ജാനകിക്കും നവീനുമെതിരെ ചിലർ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.വിദ്വേഷപ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജായിരുന്നു രംഗത്തെത്തിയത്.

Leave A Reply
error: Content is protected !!