അമൽ കെ.ജോബിയുടെ എതിരെയിൽ ഗോകുൽ സുരേഷ് നായകനാകുന്നു

അമൽ കെ.ജോബിയുടെ എതിരെയിൽ ഗോകുൽ സുരേഷ് നായകനാകുന്നു

അമൽ കെ.ജോബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ”എതിരെ”യിൽ ഗോകുൽസുരേഷ് നായകനാകുന്നു. ഗോകുൽ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫോട്ടോയ്ക്കൊപ്പമാണ് ഗോകുൽ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. മിസ്റ്ററി ചിത്രമായി ഒരുക്കുന്ന എതിരെയുടെ തിരക്കഥ സേതുവാണ്.

നൈല ഉഷയും ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നുണ്ട്. കൂടാതെ റഹ്മാനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമയിലെ യുവനിരയിൽ സ്ഥാനമുറപ്പിച്ച് വരുന്ന ഗോകുൽ സുരേഷിന് കൈനിറയെ ചിത്രങ്ങൾ നിലവിലുണ്ട്.

Leave A Reply
error: Content is protected !!